സൈനികനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണം;പ്രതിഷേധവുമായി സൈനിക സംഘടനകള്‍

കൊല്ലം: കിളികൊല്ലൂര്‍ പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തി സൈനിക സംഘടനകള്‍. കേരള സ്റ്റേറ്റ് എക്‌സ്‌സര്‍വീസ് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആണ് കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയത്.

സൈനികനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക, സൈനികനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പോലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

അതെസമയം പരിക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടില്‍ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങള്‍ ശേഖരിച്ചു.

 

 

Share news
error: Content is protected !!
Scroll to Top