തിരുവനന്തപുരം :ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി.
മുന്‍കൂര്‍ ജാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് അന്വേഷണസംഘത്തിന് മുന്നില്‍ എംഎല്‍എ ഹാജരായത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ .
എല്‍ദോസ് പാസ്‌പോര്‍ട്ട് ഇന്നു മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും എന്ന് അഭിഭാഷകന്‍ അറിയിച്ചു. മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘത്തിന് നല്‍കും. കേസുമായി മുന്നോട്ടുപോകുമെന്നും പുതിയ കേസുകള്‍ അടക്കം നിയമപരമായി നേരിടുമെന്നും എല്‍ദോസിന്റെ അഭിഭാഷകന്‍ പറഞ്ഞു.
ഇതിനിടെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പുതിയൊരു കേസ് കൂടി
പേട്ട പോലീസ് എല്‍ദോസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്നുമുതല്‍ അടുത്ത മാസം ഒന്നുവരെ അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നാണ് എല്‍ദോസിന് മുന്‍കൂര്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതി നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ആവശ്യപ്പെടുകയാണെങ്കില്‍ എല്ലാ ദിവസവും ഹാജരാകണമെന്നും രാവിലെ 9 മുതല്‍ വൈകിട്ട് ഏഴ് വരെ അന്വേഷണസംഘത്തിന് മുന്നില്‍ ഉണ്ടാവുകയും വേണം. കൂടാതെ ചോദ്യംചെയ്യലും തെളിവെടുപ്പും ഈ ദിവസങ്ങളില്‍ നടക്കും.




