യുവാവിനെ കബളിപ്പിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന പരാതി;പോലീസ് കേസെടുത്തു

representing photo

തിരുവനന്തപുരം :യുവാവിനെ കബളിപ്പിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചു എന്ന പരാതിയില്‍ പോലീസ് കേസെടുത്തു.
ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് തിരുവനന്തപുരം
സ്വദേശിയായ യുവാവ് പോലീസില്‍ പരാതി നല്‍കിയത് എന്നാണ് വിവരം. ഈ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് .സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചു എന്നാണ് പരാതി.

സമാനമായ പരാതിയുമായി ഒരു യുവതിയും രംഗത്തെത്തിയിട്ടുണ്ട്. ഈ വെബ് സീരീസില്‍ അഭിനയിച്ചതോടെ ജീവിതം തകര്‍ന്നുവെന്നും സംവിധായികയുടെ ചതിയില്‍ ആരും വീഴരുതെന്നും നടി പറയുന്നു. ഒ.ടി.ടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കുമെതിരെ യുവതി നേരത്തെ തിരുവനന്തപുരം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. സീരിയലില്‍ അഭിനയിക്കാന്‍ എത്തിയ യുവതിയെ നിര്‍ബന്ധിച്ച് അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ഇത് റിലീസായതോടെ ജീവിതം തകര്‍ന്ന അവസ്ഥയിലാണെന്നും ഇപ്പോള്‍ പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ജോലിക്ക് പോകാന്‍ പറ്റുന്നില്ല എന്നും. വീട്ടിലല്ല റെയില്‍വേ സ്റ്റേഷനിലാണ് ഉറങ്ങുന്നതെന്നും ഇവര്‍ പറയുന്നു.

ഇനി ഒരു പെണ്‍കുട്ടിയും സംവിധായികയുടെ ഇത്തരത്തിലുള്ള ചതിയില്‍ വിഴാന്‍ പാടില്ല അതുകൊണ്ട് ഞാന്‍ രംഗത്ത് വന്നതാണ് എന്നും യുവതി പറയുന്നു.

കരാറില്‍ നിന്ന് പിന്മാറിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്

കൊച്ചിയില്‍ സുഹൃത്തിന്റെ വീട്ടിലാണ് താന്‍ ഇപ്പോള്‍ താമസിക്കുന്നതെന്നും യുവാവ് പറയുന്നു.

 

Share news
error: Content is protected !!
Scroll to Top