മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം തിരിച്ചെത്തി

HIGHLIGHTS : The lion that went missing from the zoo has returned.

തമിഴ്‌നാട്ടിലെ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്ന് കാണാതായ സിംഹം  കൂട്ടില്‍ തിരിച്ചെത്തി. 2 ദിവസമായി സിംഹത്തിനായുള്ള തെരച്ചില്‍ നടത്തുകയായിരുന്നു. സിംഹത്തെ പാര്‍പ്പിച്ചിരുന്ന 50 ഏക്കര്‍ പരിധിയില്‍ തെര്‍മല്‍ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ച് പരിശോധന നടത്തിവരുകയായിരുന്നു.

ഷേര്‍യാര്‍ എന്ന് വിളിക്കുന്ന 5 വയസ്സുള്ള ആണ്‍ സിംഹത്തെയാണ് വെള്ളിയാഴ്ച വൈകിട്ടോടെ കാണാതായത്. വൈകിട്ട് കൂടിനടുത്തേക്ക് മടങ്ങിയെത്താറുള്ള സിംഹം സന്ധ്യകഴിഞ്ഞിട്ടും എത്തിയില്ല. കഴിഞ്ഞ വര്‍ഷം ബെംഗളൂരുവില്‍ നിന്ന് കൊണ്ടുവന്ന സിംഹമാണിത്. സാധാരണ പരിശീലനത്തിലിരിക്കെ ഇത്തരത്തില്‍ രണ്ട് ദിവസമൊക്കെ സിംഹം കൂട്ടിലേക്ക് വരാത്തത് പതിവാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.

സിംഹത്തെ പാര്‍പ്പിച്ചിരിക്കുന്ന 50 ഏക്കര്‍ പരിധിയില്‍ അഞ്ച് സംഘങ്ങളായി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടെയാണ് സിംഹം തിരികെ കൂട്ടില്‍ തിരിച്ചെത്തിയത്. സിംഹത്തെ കണ്ടെത്താനായി തെര്‍മല്‍ ഇമേജിങ് ഡ്രോണും പത്ത് ക്യാമറകളും സ്ഥാപിച്ചിരുന്നു. 50 ഏക്കര്‍ പരിധിയില്‍ സിംഹം ഉണ്ടാകുമെന്ന് ഉറപ്പായിരുന്നുവെന്ന് മൃഗശാല അധികൃതര്‍ പറഞ്ഞു. സിംഹം കൂട്ടിലേക്ക് തിരികെ കൂട്ടിലേക്ക് ഓടിയെത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിംഹത്തെ കാണാതായതോടെ പൊതുജനങ്ങള്‍ക്ക് മൃഗശാലയിലേക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!