കോഴിക്കോട് അപ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വര്‍ണം മോഷ്ടിച്ചു

താമരശേരി: താമരശേരി അപ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിക്കിടന്ന കുട്ടിയുടെ സ്വര്‍ണം മോഷ്ടിച്ചു. ആലപ്പുടിപ്പലിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ഞായര്‍ രാത്രിയായിരുന്നു മോഷണം.

കക്കയം സ്വദേശി ചെല്‍സിന്‍ പീറ്ററിന്റെ ക്വാര്‍ട്ടേഴ്‌സില്‍ ബെഡ്‌റൂമില്‍ ഉറങ്ങുകയായിരുന്ന 11 മാസം പ്രായമായ കുഞ്ഞിന്റെ 2 പവന്‍ മാലയും അടുത്ത റൂമില്‍ സൂക്ഷിച്ച 6 ഗ്രാം സ്വര്‍ണവുമാണ് മോഷ്ടിച്ചത്.

മുന്‍ഭാഗത്തെ ജനല്‍ തുറന്നു ഇതിനകത്തുകൂടെ കൈയിട്ട് വാതിലിന്റെ ടവര്‍ ബോള്‍ട്ട് തുറന്ന് അകത്തുകയറിയാണ് കവര്‍ച്ച. വീട്ടുകാര്‍ രാവിലെ ഉണര്‍ന്നപ്പോള്‍  വാതില്‍ തുറന്നുകിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മോഷണവിവരം അറിയുന്നത്. താമരശേരി പൊലീസ് കേസെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top