കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി, മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട് : കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു-ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്.

കളിക്കുന്നതിനിടെ കുട്ടി, കുപ്പിയുടെ അടപ്പ് വിഴുങ്ങുകയും തൊണ്ടയില്‍ കുടുങ്ങുകയുമായിരുന്നു.

ഉടന്‍ മുക്കത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top