സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

കൊണ്ടോട്ടി: സ്‌കൂട്ടറില്‍ കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. കോഴിക്കോട് മാറാട് സ്വദേശി വാക്കില കത്ത് അന്‍സാര്‍ (മാറാട് അന്‍സാര്‍, 33)ആണ് പിടിയിലായത്. കഴിഞ്ഞ 17ന് കൊണ്ടോട്ടി പതിനൊന്നാം മൈലില്‍ സ്ത്രീയുടെ മാല പൊട്ടിച്ച കേസില്‍ മുഖ്യപ്രതിയാണ് അന്‍സാര്‍.

ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന പുതുക്കോട് സ്വദേശിയുടെ താലിമാല അന്‍സാറും കൂട്ടാളിയും തട്ടിപ്പറിക്കുകയായിരുന്നു. കൂട്ടുപ്രതിയായ കോഴിക്കോട് അരക്കിണര്‍ സ്വദേശി മേടപറമ്പില്‍ മുഹമ്മദ് അഷറഫിനെ നേരത്തെ പിടികൂടി.

അന്‍സാറിനെതിരെ കോഴിക്കോട്ടെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതക ശ്രമമടക്കം പത്തോളം കേസുണ്ട്. കൊണ്ടോട്ടി ഡിവൈഎസ്പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇന്‍സ്‌പെക്ടര്‍ മനോജ്, സബ് ഇന്‍സ്‌പെക്ടര്‍ ഫദില്‍ റഹ്‌മാന്‍ എന്നിവരാണ് വാക്കിലകത്തുനിന്ന് പ്രതിയെ പിടികൂടിയത്. കവര്‍ച്ചക്കായി ഉപയോഗിച്ച സ്‌കൂട്ടറും പിടിച്ചെടുത്തു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top