Section

malabari-logo-mobile

വൈകിക്കിട്ടിയ ഉത്തരക്കടലാസുകൾ ഉടൻ മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കും

HIGHLIGHTS : The late answer sheets will be evaluated immediately and the result will be announced

ആറാം സെമസ്റ്റർ ബിരുദ പരീക്ഷയുടെ വൈകിക്കിട്ടിയ ഉത്തരക്കടലാസുകൾ ഉടൻ മൂല്യനിർണയം നടത്തി ഫലം പ്രഖ്യാപിക്കുമെന്ന് കാലിക്കറ്റ് സർവകലാശാലാ പരീക്ഷാ കൺട്രോളർ അറിയിച്ചു.

ആറാം സെമസ്റ്റർ ഏപ്രിൽ 2022 ബിരുദ പരീക്ഷകൾ അവസാനിച്ചത് ഏപ്രിൽ 19 ന്  ആയിരുന്നു. ഏപ്രിൽ 27- ന്  തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവർണ്മെന്റ് കോളേജിൽ നിന്ന് ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി മോണിറ്ററിങ് വിഭാഗം ശേഖരിച്ചിട്ടുള്ളതും ആ സമയത്ത്,  അന്നേ  വരെയുള്ള പരീക്ഷകളുടെ മുഴുവൻ ഉത്തരക്കടലാസുകളും യൂണിവേഴ്സിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട് എന്ന് കോളേജ് അധികാരികൾ ഒപ്പിട്ടു നല്കിയിട്ടുള്ളതുമാണ്. പിന്നീട് ജൂൺ മാസത്തിൽ നടന്ന, 2021 അഡ്‌മിഷൻ  വിദ്യാർത്ഥികളുടെ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ശേഖരിക്കാനായി ജൂൺ 25 ന്  കോളേജിൽ എത്തിയ മോണിറ്ററിങ് വിഭാഗത്തിന്, കോളേജ്, ഒന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളോടൊപ്പം ആറാം സെമസ്റ്റർ പരീക്ഷയുടെ ഉത്തരക്കടലാസ് കെട്ടുകളും കൈമാറുകയാണുണ്ടായത്.  പ്രസ്തുത കോളേജ് ഉൾപ്പെടെ ഏതാനും കോളേജുകളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഇത്തരം അനാസ്ഥ ബന്ധപ്പെട്ട ഉത്തരക്കടലാസുകളുടെ മൂല്യനിർണയാവും ഫലപ്രഖ്യാപനവും  വൈകാൻ കാരണമായിട്ടുണ്ട്.

sameeksha-malabarinews

ഇപ്രകാരം ലഭിച്ച ഉത്തരക്കടലാസുകളുടെ  മൂല്യനിർണയവും ഫലപ്രഖ്യാപനവും വിദ്യാർത്ഥികളുടെ തുടർപഠനത്തിന്‌ തടസ്സമാകാത്ത രീതിയിൽ
എത്രയും പെട്ടെന്ന് നടത്തുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. ഡി.പി. ഗോഡ് വിൻ സാoരാജ് അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!