Section

malabari-logo-mobile

ബീഫ് ബിരിയാണി

HIGHLIGHTS : How to prepare Beef Biryani

ബീഫ് ബിരിയാണി

തയ്യാറാക്കിയത് ;ഷരീഫ

sameeksha-malabarinews

ആവശ്യമുള്ള ചേരുവകള്‍:-

ബസുമതി അരി – 1 കിലോ
ബീഫ് – 1 കിലോ
വെളിച്ചെണ്ണ. – 1/2 കപ്പ്
സവാള അരിഞ്ഞത് – 4
3. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 സ്പൂണ്‍
പട്ട – 2
ഗ്രാമ്പു – 6
ഏലക്ക – 6
തക്കോലം – 1
ജാതിക്ക – 1
കുരുമുളക് – 1 സ്പൂണ്‍
തക്കാളി – 1
ഉപ്പ് – 1 സ്പൂണ്‍

4. മുളകുപൊടി – 1 സ്പൂണ്‍
മല്ലിപ്പൊടി – 1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
തൈര് – 1/2 കപ്പ്
നാരങ്ങ നീര് – 1 സ്പൂണ്‍
മല്ലിയില – 1 കപ്പ്

വെള്ളം – 8 ഗ്ലാസ്
ഉപ്പ് – 1/2 സ്പൂണ്‍

നെയ്യ് – 2 സ്പൂണ്‍
മല്ലിയില, പുതിനയില
പച്ചമുളക് – 5
മഞ്ഞള്‍പ്പൊടി – 1/4 Sp

തയ്യാറാക്കുന്ന വിധം :-

പാനില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള ഫ്രൈ ചെയ്‌തെടുത്ത്
പകുതി കോരി മാറ്റി വയ്ക്കുക. ബാക്കി സവാള ഫ്രൈയിലേക്ക് ബീഫ്
ഇട്ട് നന്നായി ഇളക്കുക.
മൂന്നാമത്തെ ചേരുവകള്‍ ചേര്‍ത്ത് വീണ്ടും ഇളക്കി
മൂടിവച്ച് വേവിക്കുക. ഇതിലേക്ക് നാലാമത്തെ ചേരുവകള്‍ ചേര്‍ത്ത് ചേര്‍ത്തിളക്കി , മൂടി വച്ച് തിളപ്പിക്കുക. വെള്ളം വറ്റിച്ചെടുക്കുക.

ബസുമതി അരി
കഴുകി ,1/2 മണിക്കൂര്‍ കുതിര്‍ക്കുക. വെള്ളം, ഉപ്പ് ചേര്‍ത്ത് തിളപ്പിച്ച് കുതിര്‍ത്തു വച്ച അരി ചേര്‍ത്ത് വേവിച്ച് മാറ്റി വെക്കുക.

ദം ചെയ്യല്‍:-

വലിയ പാത്രത്തില്‍
നെയ്യ് , ബിരിയാണി ചോറ് പകുതി, ബീഫ് പകുതി,
മല്ലിയില, പുതിനയില
വറുത്ത ഉള്ളി, നെയ്യ്, പച്ചമുളക് എന്നിവ ചേര്‍ത്ത് വീണ്ടും
ബാക്കി ചോറ് , ബീഫ് , വറുത്ത ഉള്ളി, മല്ലിയില, പുതിനയില, നെയ്യ് എന്നിവ ചേര്‍ക്കുക. മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ കലക്കി ബിരിയാണിയില്‍ ഒരു ഭാഗത്ത് മാത്രം ഒഴിക്കുക.

കുറഞ്ഞ ഫ്‌ലെയിമില്‍ 10 മിനിറ്റ് ദം ചെയ്യുക.

ബീഫ് ബിരിയാണി തയ്യാര്‍..

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!