HIGHLIGHTS : The Kodiyetta Mahotsav has begun at the Neduva Pisharikal Sree Mookambika Temple.

പരപ്പനങ്ങാടി : നെടുവ പിഷാരിക്കല്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ കോടിയേറ്റ മഹോത്സവത്തിന് തിങ്കളാഴ്ച തുടക്കമായി . ക്ഷേത്രം തന്ത്രി എളമ്പുലാക്കാട്ട് ആനന്ദ് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കോടിയേറ്റ ചടങ്ങുകള്‍ നടന്നു .
18ന് പള്ളിവേട്ട നെടുവ അയ്യപ്പന്‍കാവ് ക്ഷേത്ര പരിസരത്ത് വച്ച് നടക്കും. 19 ന് ആണ് ആറാട്ട് .ആറാട്ടിന് ശേഷം ഭക്തജനങ്ങള്‍ക്ക് ആറാട്ട് സദ്യയും ഉണ്ടായിരിക്കുന്നതാണ്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി തിരുവാതിരകളി, ക്ലാസിക്കല്‍ സെമിക്ലാസിക്കല്‍ നൃത്തങ്ങള്‍, നാടകം ‘സ്‌നേഹമുള്ള യക്ഷി’ എന്നിവയും ഉണ്ടായിരിക്കും എന്ന് ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി അറിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു