
ചങ്ങരംകുളം: ശക്തമായ മഴയില്‍ വീടിന്റെ അടുക്കളഭാഗം ഇടിഞ്ഞുവീണു. ചങ്ങരംകുളത്തിനടുത്ത് പാറക്കല്‍ കറുമ്പൂര്‍ കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ അടുക്കളഭാഗമാണ് തകര്‍ന്നുവീണത്.
വെള്ളി പകല്‍ 12.30ഓടെയാണ് അപകടം. ഈസമയം കൃഷ്ണന്‍കുട്ടിയും കുടുംബവും ഡോക്ടറെ കാണാനായി പുറത്തേക്ക് പോയിരിക്കുകയായിരുന്നു. വീട്ടില്‍ ആരുമില്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.
വീടിനോടുചേര്‍ന്നുള്ള കോണ്‍ക്രീറ്റ് അടുക്കളയാണ് നിലംപൊത്തിയത്. കോണ്‍ക്രീറ്റ് ഭിത്തികള്‍ വീണ് കിണറിന്റെ കൈവരിയും തകര്‍ന്നിട്ടുണ്ട്. നാലുലക്ഷം രൂപയുടെ നാശമുണ്ടായിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




