വിസ തട്ടിപ്പ് കേസിലെ പ്രതി കസ്റ്റഡിയില്‍

താനൂര്‍: വിസ തട്ടിപ്പ് കേസിലെ പ്രതി താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ് നടത്തിയ കണ്ണൂര്‍ മമ്മക്കുന്ന് വാഴയില്‍ ഫലീലിനെ (51)യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വിസ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് നിരവധി യുവാക്കളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഈ പരാതി യുടെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂര്‍ ജില്ലയില്‍ സമാനമായ കേസില്‍ ഉള്‍പ്പെട്ട് കണ്ണവം പൊലീസിന്റെ പിടിയിലായി കണ്ണൂര്‍ സബ്ജയില്‍ റിമാന്‍ഡില്‍ കഴിയുകയാണ്.

നിരവധി വിവാഹം കഴിച്ച് മുങ്ങിനടക്കുന്നതില്‍ ഒട്ടേറെ പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്. 2023ല്‍ താനൂരില്‍ നിന്ന് വിവാഹം കഴിച്ച ഇയാള്‍ താനൂര്‍ സ്വദേശികളായ നിരവധി ആളുകളെ സമീപിച്ച് വിദേശ ജോലിക്കായി പണം കൈപ്പറ്റിയിരുന്നു.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ താനൂര്‍ ഡിവൈ എസ്പി പി പ്രമോദിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ബി ജിത്ത്, എസ്‌ഐമാരായ എന്‍ ആര്‍ സുജിത്ത്, ഭവിത, എഎ സഐ അനില്‍, സിപിഒമാരായ ജ്യോതിഷ് വിബീഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top