
കൊച്ചി: വടുതലയില്‍ ദമ്പതികളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പച്ചാളം സ്വദേശി വില്യം എന്ന യുവാവാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ക്രിസ്റ്റഫര്‍ മേരി ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വടുതല ലൂര്‍ദ് ആശുപത്രിക്ക് പിന്നില്‍ താമസിക്കുന്ന കുടുംബങ്ങളാണ് ഇവര്‍. തൊട്ടടുത്ത് താമസിക്കുന്ന വില്യം വീട്ടിലേക്കെത്തി പെട്ടെന്ന് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
തീ ഉയരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് വില്യമിനേയും മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ ആരംഭിച്ചു.ക്രിസ്റ്റഫറിനും മേരിക്കും രണ്ടുപേര്‍ക്കും 50 ശതമാനത്തോളം പൊള്ളല്‍ ഉണ്ട്.
തീ കൊളുത്തിയ വില്യമിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വില്യം ക്രിമിനല്‍ പശ്ചാത്തലം ഉള്ള വ്യക്തിയെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ചുറ്റിക കൊണ്ട് സഹോദരന്റെ മകന്റെ തലയ്ക്കടിച്ചതിന് പോലീസ് കേസെടുത്തിരുന്നു. ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനെ ചൊല്ലി വില്യമും ക്രിസ്റ്റഫറും തമ്മില്‍ നേരത്തെ തന്നെ തര്‍ക്കം ഉണ്ടായിരുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




