
കോഴിക്കോട് : സിവില്‍ സ്റ്റേഷന് സമീപമുള്ള വീട്ടില്‍ ജോലിക്കായി നിന്ന് സ്വര്‍ണവും പണവും മോഷ്ടിച്ച കൊയിലാണ്ടി പന്തലായനി സ്വദേശിനി പുത്തലത്ത് മീത്തല്‍ വീട്ടില്‍ ഉഷ (46) പിടിയില്‍. സിവില്‍ സ്റ്റേഷന്‍ ചാലിക്കര റോഡിലുള്ള സ്മിതാ നായിക്ക് എന്ന യുവതിയുടെ വീട്ടില്‍ കഴിഞ്ഞ 8 വര്‍ഷത്തോളമായി വീട്ടുജോലി ചെയ്തുവരിക യായിരുന്നു.
2024 ഡിസംബര്‍ മാസം മുതല്‍ 2025 ജൂലൈ 17 വരെയുള്ള വിവിധ ദിവസങ്ങളിലായി പരാതിക്കാരിയുടെ വീട്ടിലെ അലമാരയില്‍ നിന്ന് 24 പവന്‍ സ്വര്‍ണാഭരണങ്ങളും 5000 രൂപയും മോഷ്ടിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് നടക്കാവ് പൊലീസ് കേസെടുത്തു. തുടര്‍ന്ന് പരാതിക്കാരിയുടെ വീട്ടില്‍വച്ച് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ സ്വര്‍ണവും പണവും മോഷ്ടിച്ചതായി ഉഷ സമ്മതിച്ചു. പ്രതിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. കേസില്‍ കുടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
നടക്കാവ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പ്രജീഷിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ സാബുനാദ്, എസ് സിപിഒമാരായ നവീന്‍, രജീഷ്, ഷിഹാബുദ്ദീന്‍, സിപിഒ ആതിര എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




