പരപ്പനങ്ങാടി :പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അധ്യക്ഷനായിരുന്ന ടി . നസിറുദ്ധീന്റെ അനശ്വര സ്മരണക്കായി പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നിര്‍മ്മിച്ച ഈ സ്‌നേഹ വീടിന്റെ താക്കോല്‍ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 3 ന് നടക്കുന്ന ലളിതമായ ചടങ്ങില്‍ സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് പി .കുഞ്ഞാവു ഹാജിയാണ് കൈമാറുന്നത്.
ഇതിന് പുറമെ പരപ്പനങ്ങാടി മര്‍ച്ചന്‍സ് അസോസിയേഷന്‍ പുതുതായി ആവിഷ്‌കരിച്ച മരണാനന്തര സഹായ പദ്ധതിയുടെ പ്രഖ്യാപനവും ചൊവ്വാഴ്ച്ച നടക്കും.
ഒരു വ്യാപാരി മരിച്ചാല്‍ നിലവില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല നേതൃത്വം നല്‍കി വരുന്ന 30,000 രൂപ , അമ്പതിനായിരം രൂപ യായി ഉയര്‍ത്തി കൊണ്ടാണ് പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
വ്യാപാരി സുരക്ഷ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വ്യാപാരികളുടെ ആശ്രിത കുടുംബത്തിന് പത്തു ലക്ഷം രൂപ നല്‍കി വരുന്നുണ്ടെന്നും നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ആശാസ്ത്രീയമായ തെരുവ് കച്ചവടത്തിനെതിരെ പ്രാദേശിക ഭരണകൂടം തുടരുന്ന ഉദാര സമീപനം പ്രതിഷേധാര്‍ഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഭാരവാഹികള്‍ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് അശ്‌റഫ് കുഞ്ഞാവാസ് ,
സ്‌നേഹ വീട് നിര്‍മാണ കമ്മറ്റി ചെയര്‍മാന്‍ ചുക്കാന്‍ ഇബ്‌റാഹീം ഹാജി , മര്‍ച്ചന്റസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മുജീബ് ദില്‍ദാര്‍ , താലൂക്ക് സെക്രട്ടറി ഫിറോസ് സെറാമിക് ,
വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി എം . വി .സിയാദ്
ജലീല്‍ റെഡ് റോസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




