വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് വരുന്നവര്‍ക്കുള്ള സ്വീകരണവും കേരള കോണ്‍ഗ്രസ്സ് (എം) വെസ്റ്റ് മേഖല സമ്മേളനം നാളെ

പരപ്പനങ്ങാടി: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് വരുന്നവര്‍ക്കുള്ള സ്വീകരണവും കേരള കോണ്‍ഗ്രസ്സ് (എം) വെസ്റ്റ് മേഖല സമ്മേളനം നാളെ. കെ..എം. മാണി നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ്സിലേക്ക്(എം) വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജി വെച്ച് വരുന്നവരെ ജല സേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിക്കുന്നു. നാളെ പത്ത് മണിക്ക് പരപ്പനങ്ങാടിയില്‍ പ്രത്യേകം സജ്ജമാക്കിയ കെഎം മാണി നഗറില്‍ വെച്ച് മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ കേരള കോണ്‍ഗ്രസ്സ് (എം) ജനറല്‍ സെക്രട്ടറി ന്യൂനപക്ഷ വികസന ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ സ്റ്റീഫന്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തും. സിഎംകെ മുഹമ്മദ് സ്വാഗതം, അഡ്വ. ദാവൂദ് അദ്ധ്യക്ഷനാകും. ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ നടത്തും. ജോണി പുല്ലന്താണി, എം.എ ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിക്കും. കെ. മുഹമ്മദ് നഹ നന്ദി പറയും.

എ.എം ജോസഫ് കോട്ടയം, അഡ്വ.പി ദാവൂദ് പള്ളിക്കല്‍, സി.എം.കെ മുഹമ്മദ് മൂന്നിയൂര്‍, കെ മുഹമ്മദ് നഹ ചിറമംഗലം തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top