ദി ജെംഗബുരു കഴ്‌സ് (The Jengaburu curse), ത്രില്ലര്‍ ഡ്രാമ ഹിന്ദി ടിവി സീരീസ്

ത്രില്ലര്‍ ഡ്രാമ ഹിന്ദി ടിവി സീരീസായ ദി ജെംഗബുരു കഴ്‌സ്, 2023 ഓഗസ്റ്റ് 9ന് സോണി LIV പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. നിള മദ്ഹബ് പാണ്ഡെ സംവിധാനം ചെയ്ത സീരീസില്‍ പ്രിയാദാസ് എന്ന മുഖ്യ കഥാപാത്രം അവതരിപ്പിക്കുന്നത് ഫരിയ അബ്ദുള്ളയാണ്. നാസര്‍, മക്രന്ദ് ദേശ് പാണ്ഡെ തുടങ്ങി മറ്റു നിരവധി അഭിനേതാക്കളും സീരീസില്‍ അഭിനയിചിരിക്കുന്നു.

ലണ്ടന്‍ ആസ്ഥാനമായുള്ള സാമ്പത്തിക വിദഗ്ധയായ പ്രിയ,പിതാവിനെ കാണാതായതിനാല്‍ ഒഡീഷയിലെ വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയാകുന്നു. പിതാവിനെ അന്വേഷിച്ചു പോകുമ്പോള്‍ അരങ്ങേറുന്ന പല വിചിത്രമായ സംഭവങ്ങളും കൂടാതെ ഒരു തദ്ദേശീയ ഗോത്രവും ഖനന സംസ്ഥാനവുമായ ഒഡീഷയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം അവള്‍ കണ്ടെത്തുന്നു.

Manthri abhishek, priyesh kaushik നിര്‍മ്മാതാക്കളായ സീരീസിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് അലക്‌സാണ്ടര്‍ ദാസ്ഗുപ്തയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top