Section

malabari-logo-mobile

ആനക്കൊമ്പ് കേസ്; നടന്‍ മോഹന്‍ലാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം

HIGHLIGHTS : The ivory case; Actor Mohanlal directed to appear in court

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവര്‍ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശം. നവംബര്‍ 3-ന് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ അപേക്ഷ പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി തള്ളി.

മോഹന്‍ലാലിന്റെ കൊച്ചി തേവരയിലെ വീട്ടില്‍ 2011 ഡിസംബര്‍ 21-ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 2 ജോഡി ആനക്കൊമ്പും ആനക്കൊമ്പില്‍ തീര്‍ത്ത വിഗ്രഹങ്ങളും കണ്ടെടുത്തിരുന്നു. ഇതാണ് കേസിനാധാരം.

sameeksha-malabarinews

ആദായ നികുതി വകുപ്പ് വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് എടുക്കുകയായിരുന്നു. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹന്‍ലാലിന്റെ വാദം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!