താനാളൂര്‍: നിറമരുതൂര്‍ പോസ്റ്റ് ഓഫീസിന് സമീപത്ത് വെച്ച് കഴിഞ്ഞ ദിവസം ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കോട്ടക്കല്‍ സ്വകാര്യ ആശുപത്രി യില്‍ പ്രവേശിപ്പിച്ചിരുന്ന പത്തമ്പാട് സ്വദേശി അരങ്കത്തില്‍ അബ്ദുല്ല (ബാവ) 70 അന്തരിച്ചു.
പ്രദേശത്തെ പൗരപ്രമുഖനും മത സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു. പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണയ യകമായ പങ്ക് വഹിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പത്തമ്പാട് ജുമാ മസ്ജിദില്‍ ഖബറടക്കി.
പിതാവ്: അരങ്കത്തില്‍ ഏ നിക്കുട്ടി
ഭാര്യ: താഹിറ ഉമ
മക്കള്‍: നിയാസി ( താനാളൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ), കമറുദീന്‍ ( അധ്യാപകന്‍ , മുത്തൂര്‍ ഐ.ടി.ഐ), നാസിയ (അബൂദാബി), ജാസ്മിന്‍ (മാലിദ്വീപ് )
മരുമക്കള്‍: ഷാഹിന നിയാസി ( താനാളൂര്‍ സഹകരണ ബാങ്ക്), ആസിഫ കുറുക്കോള്‍, റഷീദ് (അബൂദാബി), റാഷിദ് (മാലിദ്വീപ് )




