യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; വിദേശത്തേക്ക് കടന്ന പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

തിരൂര്‍: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മൊബൈല്‍ ഫോണുകള്‍ കവര്‍ന്ന കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി മടങ്ങിവരവെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് പൊലീസിന്റെ പിടിയിലായി. ആലത്തിയൂര്‍ പൊയിലിശ്ശേരിയിലെ പുഴവക്കത്ത് മുഹമ്മദ് റിന്‍ഷാദിനെ (21)യാണ് വ്യാഴാഴ്ച രാത്രി തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ ജിജോയും സംഘവും അറസ്റ്റ്
ചെയ്തത്.

2021 ജൂണില്‍ ആലത്തിയൂരില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം. കൈമലശേരി സ്വദേശിയായ യുവാവിനെ സദാചാര പൊലീസ് ചമഞ്ഞ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയി. ആളൊഴിഞ്ഞ കേന്ദ്രത്തില്‍ വച്ച് മര്‍ദിച്ച് വില കൂടിയ മൊബൈല്‍ ഫോണുകള്‍ കവരുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് വിദേശത്തേക്ക് കടന്ന മുഹമ്മദ് റിന്‍ഷാദിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കൈമലശ്ശേരിയില്‍ നടന്ന വധശ്രമ കേസിലും പ്രതിയാണ് റിന്‍ഷാദ്. തിരൂര്‍ മജിസ്‌ട്രേട്ടു മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top