HIGHLIGHTS : Jayasuriya released the sneak peak of the movie 'Entada Saji'
ജയസൂര്യ നായകനാകുന്ന ചിത്രം ‘എന്താടാ സജി’ ഏപ്രില്‍ എട്ടിന് തിയറ്ററുകളില്‍. ഗോഡ്ഫി സേവ്യര്‍ ബാബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോഡ്ഫി സേവ്യര്‍ ബാബു തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്. ‘എന്താടാ സജി’ എന്ന ചിത്രത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ടു.
വില്യം ഫ്രാന്‍സിസ് സംഗീത സംവിധാനത്തിലുള്ള ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ജയസൂര്യക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. രതീഷ് രാജാണ് ചിത്രത്തിന്റെ എഡിറ്റിംഗ്. ‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം ജീത്തു ദാമോദറാണ്. നിവേദ തോമസ് ചിത്രത്തില്‍ ജയസൂര്യയുടെ നായികയായി എത്തുന്നു.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആണ് കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ‘എന്താടാ സജി’ എന്ന ചിത്രം നിര്‍മ്മിക്കുന്നത്. സഹ പ്രൊഡ്യൂസര്‍ ജസ്റ്റിന്‍ സ്റ്റീഫന്‍. ലൈന്‍ പ്രൊഡ്യൂസര്‍ സന്തോഷ് കൃഷ്ണന്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഗിരീഷ് കൊടുങ്ങലൂര്‍.
‘എന്താടാ സജി’യെന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ജേക്ക്‌സ് ബിജോയ് ആണ്. ജയസൂര്യ ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ ഷിജി പട്ടണം ആണ്. മേക്കപ്പ് റോണക്സ് സേവ്യര്‍ ആണ്. ഒരു ഫാമിലി കോമഡി എന്റര്‍ടെയ്‌നറായ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, പ്രവീണ്‍ വിജയ്, അഡ്മിനിസ്ട്രേഷന്‍& ഡിസ്ട്രിബൂഷന്‍ ഹെഡ് ബബിന്‍ ബാബു, ഗാനരചന അര്‍ഷാദ് റഹീം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് അഖില്‍ യശോധരന്‍, സ്റ്റില്‍ പ്രേം ലാല്‍, ഡിസൈന്‍ ആനന്ദ് രാജേന്ദ്രന്‍, മാര്‍ക്കറ്റിങ് ബിനു ബ്രിങ് ഫോര്‍ത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഒബ്‌സ്‌ക്യുറ പിആര്‍ഒ മഞ്ജു ഗോപിനാഥ് എന്നിവരുമാണ് എന്താടാ സജി എന്ന ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു