മോഷണശ്രമത്തിനിടെ പ്രതി പിടിയില്‍

തിരൂര്‍: മോഷണശ്രമത്തിനിടെ മോഷണക്കേസിലെ പ്രതിയെ മെഡിക്കല്‍ ഷോപ്പ് ജീവനക്കാര്‍ കൈയോടെ പിടികൂടി. തിരൂര്‍ താഴെപാലത്തെ മഹിമ മെഡിക്കല്‍സില്‍ മോഷണം നടത്തിയ പ്രതി തൃശൂര്‍ ചാഴൂര്‍ സ്വദേശി തെക്കിനിയത്ത് സന്തോഷ് കുമാറിനെയാണ് പിടികൂടിയത്. മാര്‍ച്ച് 15ന് ഇതേ മെഡിക്കല്‍ ഷോപ്പില്‍ പ്രതി മോഷണം നടത്തിയതിന്റെ ദൃശ്യങ്ങള്‍ സിസിടി വി കാമറയില്‍ പതിഞ്ഞിരുന്നു.

മഹിമ മെഡിക്കല്‍ സില്‍വച്ച സഹായനിധി പെട്ടികളാണ് മോഷണം പോയിരുന്നത്. കടയുടമ തിരൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതിനിടെ മോഷ്ടാവ് മരുന്ന് വാങ്ങാനെന്ന വ്യാജേന മെഡിക്കല്‍ ഷോപ്പില്‍ വീണ്ടുമെത്തി.സംശയം തോന്നിയ ജീവനക്കാര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസിനെ വിവരമറിയിച്ചു. തിരൂര്‍ പൊലിസെത്തി പ്രതിയെഅറസ്റ്റ് ചെയ്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top