ബീഹാറില്‍ ബോംബ് സ്‌ഫോടനം; അഞ്ച് പേര്‍ക്ക് പരുക്ക്

ബീഹാറില്‍ ബോംബ് സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ക്ക് പരുക്ക്. ബീഹാറിലെ സസാറാമിലാണ് സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബോംബ് പൊട്ടിത്തെറിച്ച സ്ഥലത്തുനിന്ന് ഒരു സ്‌കൂട്ടി കണ്ടെടുത്തിട്ടുണ്ട്. വര്‍ഗീയ പ്രശ്‌നമാണെന്ന് പ്രഥമദൃഷ്ട്യാ തോന്നുന്നില്ല എന്നും പൊലീസ് പറഞ്ഞു.

നളന്ദയിലെ ബനൂലിയയില്‍ വീണ്ടും സംഘര്‍ഷമുണ്ടായിരുന്നു. ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിനിടെ പല തവണ പരസ്പരം വെടി ഉതിര്‍ത്തു. പഹര്‍ പുരയില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. ഒരു പൊലീസുകാരന്‍ അടക്കം 3 പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കെയാണ് വീണ്ടും സംഘര്‍ഷം ഉണ്ടായത്. മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചൊവ്വാഴ്ച വരെ അടച്ചു.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇന്ന് നടക്കേണ്ടിയിരുന്ന സസാറാം യാത്ര റദ്ദാക്കി. അതേസമയം, ബംഗാളിലെ ഹൗറയിലുണ്ടായ സംഘര്‍ഷത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top