വേളാങ്കണ്ണിയിലേക്ക് തൃശൂരില്‍ നിന്നും തീര്‍ത്ഥടകരുമായി പോയ ബസ് മറിഞ്ഞു;2 മരണം

തൃശ്ശൂര്‍: വേളാങ്കണ്ണിയിലേക്ക് തൃശ്ശൂരില്‍ നിന്നും തീര്‍ത്ഥാടകരുമായി പോയ ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തൃശ്ശൂര്‍ നെല്ലിക്കുഴി സ്വദേശി ലില്ലി(63), റയാന്‍(9)എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ 4.30 ഓടെയാണ് അപകടം സംഭവിച്ചത്.കുട്ടികള്‍ ഉള്‍പ്പെടെ 51 പേരാണ് ബസ്സിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഘം ഒല്ലൂരില്‍ നിന്ന് യാത്രപുറപ്പെട്ടത്.

തഞ്ചാവൂരിനടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് ബാരിക്കേഡില്‍ ഇടിച്ച് ചെങ്കുത്തായ കുഴിയിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

Share news
error: Content is protected !!
Scroll to Top