പരപ്പനങ്ങാടി: ലോറി ഇലക്ട്രിക് പോസ്റ്റിലിടിച്ച് രണ്ട് ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പരപ്പനങ്ങാടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അയ്യപ്പന്‍കാവ് ഭാഗത്തെ ട്രാന്‍സ്‌ഫോമറില്‍ ഇടിച്ചത്.
അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ച 4.15ന് ആയിരുന്നു അപകടം സംഭവിച്ചത്. .കെ .എസ് .ഇ.ബി ജീവനക്കാര്‍ സ്ഥലത്തെത്തിയ ശേഷം ലോറി ഇവിടെ നിന്ന് മാറ്റുകയായിരുന്നു.ഇതിനു ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.
ഇലക്ട്രിക് പോസ്റ്റ് തകര്‍ന്നതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുബന്ധം തടസപ്പെട്ടു. പോസ്റ്റ് നന്നാക്കുന്നതിനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




