റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ച സംഭവം;2 പേര്‍ അറസിറ്റില്‍

HIGHLIGHTS : The incident in which three young women drowned in the resort's swimming pool; 2 people were arrested

മംഗളൂരു; സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ മൂന്ന് യുവതികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉള്ളാളിലെ വാസ്‌കോ റിസോര്‍ട്ട് ഉടമ മനോഹര്‍ ,മാനേജര്‍ ഭരത് എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ചയാണ് മൈസൂരു സ്വദേശികളായ നിഷിത എംഡി(21), പാര്‍വതി എസ്(20),കീര്‍ത്തന എന്‍(21) എന്നിവര്‍ മുങ്ങിമരിച്ചത്.

sameeksha-malabarinews

നീന്തല്‍ അറിയാത്ത ഇവര്‍ നീന്താന്‍ ഇറങ്ങിയപ്പോള്‍ കുളത്തില്‍ മുങ്ങിപ്പോവുകായയിരുന്നു.ഒരാള്‍ മുങ്ങിതാഴ്ന്നപ്പോള്‍ മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അവരും മുങ്ങിത്താഴുകയായിരുന്നു. യുവതികള്‍ അപകടത്തില്‍പ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നീന്തല്‍കുളത്തിന് സമീപം ഒരുക്കിവെക്കേണ്ട യാതൊരു തരത്തിലുള്ള ജീവന്‍രക്ഷാ സംവിധാനങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല.പെണ്‍കുട്ടികള്‍ രക്ഷിക്കാനായി സഹായം അഭ്യര്‍ത്ഥിച്ച് നിലവിളിച്ചിട്ടും ആരും അടുത്തെത്തിയില്ല.ഗുരുതരമായ വീഴ്ചയാണ് റിസോര്‍ട്ട് നടത്തിപ്പുകാരുടെ ഭാഗത്തുനിന്നും സംഭവിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തെതുടര്‍ന്ന് റിസോര്‍ട്ട് പോലീസ് സീല്‍ വെച്ചു.റിസോര്‍ട്ടിന്റെ ട്രേഡ് ലൈസന്‍സും ടൂറിസം പെര്‍മിറ്റും മംഗളൂരു സബ് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ സസ്‌പെന്‍ഡ് ചെയ്തു.പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!