HIGHLIGHTS : Censoring is necessary in serial sector; P Sathi Devi
കൊച്ചി: ടെലിവിഷന്‍ സീരിയല്‍ മേഖലയില്‍ സെന്‍സറിങ് അത്യാവശ്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ട് നല്‍കിയത് 2017-18 കാലത്താണെന്നും താനല്ല അന്ന് വനിത കമ്മീഷന്‍ അധ്യക്ഷ അതിനാല്‍ ആ റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും പി സതീദേവി പറഞ്ഞു.
സീരിയല്‍ മേഖലയെ ആശ്രയിച്ച് നിരവധി ആളുകള്‍ ജീവിക്കുന്നുണ്ട്. സീരിയല്‍ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി പറഞ്ഞു.
പാലക്കാട് കേണ്‍ഗ്രസ് വനിത നേതാക്കളുടെ മുറികളില്‍ പോലീസ് പരിശോധന നടത്തിയ സംഭവത്തില്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാ അധ്യക്ഷയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി സതീദേവി പറഞ്ഞു.