കല്‍പ്പറ്റ: യുവതിയെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. വെള്ളമുണ്ട അലഞ്ചേരി മുക്ക് കാക്കഞ്ചേരി നഗര്‍ ബാലന്‍ (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് സംഭവം. യുവതി കടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് സംഭവം.
യുവതി ബാലന്റെ വീടിന്റെ മുന്‍വശത്തെത്തിയപ്പോള്‍ പ്രതി കയ്യില്‍ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് കഴുത്തില്‍ വരഞ്ഞ് മുറിവേല്‍പ്പിക്കുകയായിരുന്നു.തുടര്‍ന്ന് ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ബാലനെ നാട്ടുകാര്‍ചേര്‍ന്ന് വീടിന് അടുത്തുള്ള വയലില്‍ തടഞ്ഞുവെക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. നേരത്തെയും ഇയാള്‍ പലതവണ യുവതിയെ ഉപദ്രവിച്ചിരുന്നു.സ്ഥിരം മദ്യപാനിയായ ഇയാളുടെ മോശം സ്വഭാവത്തെ തുടര്‍ന്ന് ദമ്പതികള്‍ അകലാന്‍ കാരണമായത്. വീണ്ടും ഒന്നിപ്പിക്കാന്‍ ശ്രമങ്ങള്‍ നടന്നെങ്കിലും നടന്നില്ല. ഇതിന്റെ വിദ്വേഷമാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.




