നികുതി അടച്ച സെലിബ്രിറ്റികളില്‍ ഷാരൂഖ് ഖാന്‍ ഒന്നാമത് ; മലയാളി മോഹന്‍ലാല്‍

രാജ്യത്തെ നികുതിദായകരായ സെലിബ്രിറ്റികളില്‍ മുന്നില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ഫോര്‍ച്യൂണ്‍ ഇന്ത്യ ബിസിനസ് മാഗസിന്‍ പുറത്തുവിട്ട കണക്കുപ്രകാരം 2023–24 സാമ്പത്തികവര്‍ഷം 92 കോടിയാണ് ഷാരൂഖ് നികുതി അടച്ചത്. 80 കോടിയുമായി തെന്നിന്ത്യന്‍ താരം വിജയ് രണ്ടാംസ്ഥാനത്തുണ്ട്. 75 കോടി നല്‍കിയ സല്‍മാന്‍ ഖാനും 71 കോടി അടച്ച അമിതാഭ് ബച്ചനുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.

മലയാളത്തില്‍ നിന്ന് 14 കോടി നികുതി നല്‍കിയ നടന്‍ മോഹന്‍ലാലും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് താരങ്ങളില്‍ വിരാട് കോഹ്ലിയാണ് ഒന്നാമത്. 66 കോടി. എം എസ് ധോണിയാണ് രണ്ടാംസ്ഥാനത്ത്. 38 കോടി. മൂന്നാമതുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 28 കോടിയും നികുതി നല്‍കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top