
പന്നിയങ്കര: ചക്കുംകടവില്‍ വിട്ടില്‍ക്കയറി മാല മോഷ്ടിക്കുകയും യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യുവാവിനെ പന്നിയങ്കര പൊലീസ് പിടികൂടി. ചക്കുംകടവ് വാഴവളപ്പില്‍ സ്വദേശി ഷംനാദ് ആണ് പിടിയിലായത്. യുവതി പ്രതിയെ തിരിച്ചറിഞ്ഞു.
ചൊവ്വ പുലര്‍ച്ചെ നാലോടെയാണ് സംഭവം. വീട്ടില്‍ക്കയറി മാല മോഷ്ടിക്കുകയും ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറുകയുമായിരുന്നു. യുവതി ബഹളംവച്ചതോടെ പ്രതി കടന്നുകളഞ്ഞു.
സമാനമായ മോഷണക്കേസില്‍ ഷംനാദ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ്‌ഐമാരായ സുഭാഷ്, കിരണ്‍ ശശിധരന്‍, ഗ്രേഡ് എസ്‌ഐ ബിജു, എസി പിഒ ബിജു, ജയകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




