കടകളിലും വീടുകളിലും മോഷണം നടത്തുന്ന സ്ത്രീകളുടെ സംഘം പിടിയില്‍

മലപ്പുറം: കടകളിലും വീടുകളിലും മോഷണം നടത്തുന്ന അഞ്ച് സ്ത്രീകളുടെ സംഘം പിടിയില്‍. മലപ്പുറം മങ്കട ഓട്ടുപാറ കോഴിക്കോട് പറമ്പിലെ സരസു (46, കൗസല്യ), മകള്‍ സെല്‍വി (23), പന്തീരാങ്കാവ് മുതു വനത്തറയില്‍ താമസിക്കുന്ന ജ്യോ തി (36), തിരുപ്പൂര്‍ കളങ്കിപാളയം ധാരാപുരം റോഡിലെ മണിമേഖല (23), കണ്ണൂര്‍ മുണ്ടേരി എടയില്‍പീടികയിലെ കാവേരി (51) എന്നിവരെ യാണ് കഴിഞ്ഞ ദിവസം രാത്രി പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ ബിജു കുമാര്‍ കസ്റ്റഡിയിലെടുത്തത്. പന്തീരാങ്കാവിന് സമീപത്തെ വര്‍ക്ക്‌ഷോപ്പില്‍നിന്ന് കട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞദിവസം മോഷണം പോയിരുന്നു.

അത്തരം സാധനങ്ങള്‍ വില്‍ക്കാന്‍ കടയിലെത്തിയ രണ്ട് സ്ത്രീകളെ സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. വര്‍ക്ക്‌ഷോപ്പില്‍നിന്ന് മോഷണം പോയ കട്ടിങ് മെഷീന്‍ ഉള്‍പ്പെടെ അവരുടെ കൈവശമുണ്ടായിരുന്നു. പൊലീസ് അവ മോഷണവസ്തുക്കളാണെന്ന് സ്ഥിരീകരിച്ചു.

സംഘ ത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരെ കൂടി വി വിധ സ്ഥലങ്ങളില്‍നിന്ന് പൊലീസ് കസ്റ്റഡിയിലടുത്തു. പിടിയിലായവ രില്‍ ചിലര്‍ കുറച്ച് കാലമായി പന്തീ രാങ്കാവിലാണ് താമസം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top