ഭാര്യയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

HIGHLIGHTS : The husband raped his wife

വടകര : ചെമ്മരത്തുരില്‍ ഭാര്യയെ ഭര്‍ത്താവ് വീട്ടില്‍ കയറി വെട്ടി പരിക്കേല്‍ പ്പിച്ചു. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെമ്മര ത്തുര്‍ പാലയാട്ട് മീത്തല്‍ അനഘ (27) ക്കാണ് വെട്ടേറ്റത്. ഭര്‍ത്താവ് കാര്‍ത്തികപ്പള്ളി ചെക്യോട്ടില്‍ ഷനുബിനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളി വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

ദാമ്പത്യപ്രശ്നത്തെ തുട ര്‍ന്ന് അനഘ കാര്‍ത്തികപ്പള്ളിയി ലെ ഭര്‍തൃ വീട്ടില്‍ നിന്ന് ചെമ്മരത്തു രിലെ സ്വന്തം വീട്ടിലേക്ക് പോന്നതായിരുന്നു. അനഘയെ വകവരു ത്തുമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവ സം ഭര്‍ത്താവ് ഷനുബ് പലര്‍ക്കും ഓഡിയോ സന്ദേശം അയച്ചിരു ന്നു. പിന്നാലെ വെള്ളി വൈകിട്ട് ഇയാള്‍ കത്തിയും കൊടുവാളുമാ യെത്തി ആക്രമിക്കുകയയിരുന്നു.

sameeksha-malabarinews

അനഘയെ വടകര ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം തടയുന്നതിനിടെ അനഘ യുടെ അമ്മൂമ്മ മാതുവിന് നിസ്സാര പരിക്കേറ്റു. ആക്രമണശേഷം സമീ പത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുക യായിരുന്ന ഷനൂബിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!