13 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം; പ്രതിക്ക് 5 വര്‍ഷം തടവും 5000 രൂപ പിഴയും

HIGHLIGHTS : 13-year-old girl sexually assaulted; 5 years imprisonment and a fine of Rs.5000 for the accused

നിലമ്പൂര്‍ : 13 വയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും 5000 രൂപ പിഴയും ശിക്ഷ. പുക്കോട്ടുംപാടം ചുള്ളിയോട് കോട്ടകളത്ത് സുലൈമാനെ (63)യാണ് നിലമ്പൂര്‍ അതിവേഗ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ഡി കെ പി ജോയ് ശിക്ഷ വിധി ച്ചത്. പിഴ അടച്ചാല്‍ സംഖ്യ അതിജീവിതക്ക് നല്‍കും. ഇല്ലെ ങ്കില്‍ ഒരുമാസംകൂടി തടവ് അനു ഭവിക്കണം.

2022 ഒക്ടോബര്‍ അഞ്ചിനാ ണ് കേസിനാസ്പദമായ സംഭ വം. വഴിക്കടവ് പൊലീസ് ഇന്‍ സ്‌പെക്ടര്‍ മനോജ് പറയറ്റയാണ് കേസെ ടുത്തത്. നില മ്പൂര്‍ സബ് ഇന്‍സ്‌പെ ക്ടറായി രുന്ന ഒ കെ വേണു സുലൈമാന്‍ വാണ് അന്വേഷണം നടത്തി കുറ്റപ ത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂ ഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സാം കെ ഫ്രാന്‍സിസ് ഹാജരായി. പ്രതിയെ തവനൂര്‍ ജയിലിലേ ക്ക് അയച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!