HIGHLIGHTS : The housewife died of burns when the fire caught fire while setting fire to the straw in the field.
കണ്ണൂര്‍:പറമ്പിലെ ചവറിന് തീ ഇടുന്നതിനിടെ തീ പടര്‍ന്നു പിടിച്ച് വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു. കണ്ണൂര്‍ കൊട്ടിയൂര്‍ ചപ്പമലയില്‍ പൊന്നമ്മ കുട്ടപ്പന്‍(60) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഒന്‍പതുമണിയോടെയാണ് വീടിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ ചവറിന് തീ ഇടുന്നതിനിടെ അപകടം സംഭവിച്ചത്. തീ വീടിന് സമീപത്തേക്ക് പടരുന്നതുകണ്ട് ബോധരഹിതായി ഇവര്‍ വീഴുകയായിരുന്നു. ഇതിനിടെ ഇവര്‍ക്ക് പൊള്ളലേല്‍ക്കുകയായിരുന്നു.

ഉടനെ പൊന്നമ്മയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് തീ അണയ്ക്കുകയായിരുന്നു.