HIGHLIGHTS : Actress assault case; Court rejects Pulsar Suni's bail plea
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി.
അറസ്റ്റിലായിട്ട് ആറുവര്‍ഷമായെന്നും കേസിന്റെ വിചാരണ നീളുന്നതിനാല്‍ ജാമ്യം വേണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം.

എന്നാല്‍ കേസിന്റെ നിര്‍ണായകമായ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്.
കൂട്ടുപ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചതായി സുനി ചൂണ്ടിക്കാട്ടുകയുണ്ടായി. അതെസമയം സുനിക്ക് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു.
നടിക്കെതിരെ ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കേസ് രേഖകള്‍ പരിശോധിച്ച ശേഷം കഴിഞ്ഞദിവസം സിംഗിള്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു.