HIGHLIGHTS : Amitabh Bachchan injured during shooting
സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. വാരിയെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്.
സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അദേഹത്തിന് പരിക്കേറ്റത്. പരിക്കേറ്റ അദേഹത്തെ ഹൈദരബാദിലെ എ ഐ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പരിശോധനകള്‍ നടത്തിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രൊജക്ട് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം.
രണ്ടാഴ്ച വിശ്രമമെടുക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായായും താനിപ്പോള്‍ മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണെന്നും ചെയ്യാനുള്ള ജോലികളെല്ലാം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണെന്നും അമിതാഭ് ബച്ചന്‍ ബ്ലോഗില്‍ കുറിച്ചു.