HIGHLIGHTS : Lorry out of control rammed into shops in Tirurkkad; 2 shops collapsed
മലപ്പുറം; തിരൂര്‍ക്കാട് നിയന്ത്രണംവിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ രണ്ട് കടകള്‍ തകര്‍ന്നു.
ഇന്ന് പുര്‍ച്ചെ അഞ്ചുമണിയോടെയാണ് അപകടം. അപകടം നടന്നത് പുലര്‍ച്ചെ ആയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

സേലത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഡ്രൈവറെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരൂര്‍ക്കാട് ടൗണിലെ ഡിവൈഡറില്‍ ഇടിച്ചതിന് ശേഷം നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം.