മൂന്നിയൂരില്‍ വീട് കുത്തിതുറന്ന്   ഒന്‍പതര ലക്ഷം രൂപ മോഷ്ടിച്ചു

മൂന്നിയൂര്‍: അരീപാറയില്‍ വീട് കുത്തിതുറന്ന് മോഷണം. അലമാറയില്‍ സൂക്ഷിച്ച ഒന്‍പതര ലക്ഷം രൂപ കവര്‍ന്നു. മൂന്നിയൂര്‍ അരീപാറ സ്വദേശി കിരിണിമകത്ത് കോയാസ് വീട്ടില്‍ ഉമ്മര്‍ കോയയുടെ മകന്‍ ഷബാസിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഷബാസ് പുതുതായി നിര്‍മ്മിച്ച വീട്ടിലേക്ക് താമസം മാറിയിരുന്നു.അതുകൊണ്ടുതന്നെ പഴയ വീട്ടില്‍ ആളുണ്ടായിരുന്നില്ല. പഴയവീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പഴവ വീടിന്റെ പിറകിലെ ഡോര്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. 15-ന് പുലര്‍ച്ചെ 12.30നും 2.30-നുമിടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വില്‍ പതിഞ്ഞിട്ടുണ്ട്. അലമാറയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് പണം കവര്‍ന്നത്.

തിരൂരങ്ങാടി പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്തരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലം പരിശോധിക്കും.

 

Share news
error: Content is protected !!
Scroll to Top