വള്ളിക്കുന്ന്:ആനങ്ങാടി പരപ്പനങ്ങാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനത പാര്‍ട്ടി അരിയല്ലൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലക്ക് സമരം നടത്തി.
അരിയല്ലൂര്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം എന്‍ സി ഗാര്‍ഡന്‍സ് മുന്നിലുള്ള വെള്ളക്കെട്ടില്‍ തുണി അലക്കി കൊണ്ടാണ് പ്രതിഷേധം നടത്തിയത്.
പരിപാടിയില്‍ അരിയല്ലൂര്‍ ഏരിയ സെക്രട്ടറി സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞു ബിജെപി മേഖലാ സെക്രട്ടറി പ്രേമന്‍ മാസ്റ്റര്‍. മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡണ്ട് ദീപാ പുഴക്കല്‍. മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കൃഷ്ണന്‍ പാണ്ടികശാല. വിജയകൃഷ്ണന്‍. ജയന്‍ എന്‍ കെ എന്നിവര്‍ സംസാരിച്ചു. ജയകൃഷ്ണന്‍ എളക്കാട്ട് നന്ദി പറഞ്ഞു.




