മോഹൻ ചാലിയം
കടലുണ്ടി:അമ്മയുടെ ആജ്ഞ അനുസരിക്കാതെ നടന്ന മകൻ ജാതവനെ ആചാര പ്രകാരം മണ്ണൂർ കാരകളിപ്പറമ്പിലെ ജാതവൻ കോട്ടയിലേക്ക് തിരിച്ചയച്ചതോടെയാണ് വാവുത്സവത്തിന് സമാപനമായത്.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് വാവുത്സവമറിയിച്ച് കാരകളിപ്പറമ്പിൽ നിന്നും ഊരു ചുറ്റാനിറങ്ങിയ ജാതവൻ ഇന്ന് പുലർച്ചെ വാടക്കവിലെത്തി
നീരാട്ടിനു ശേഷം മൂന്നു തവണ വലം വെച്ച് അമ്മ ദേവിയെ ദർശിച്ച് സായൂജ്യമടഞ്ഞു.
വാക്കടവിൽ സാഗര തീരത്ത് അമ്മയും മകനും കണ്ടുമുട്ടുന്ന വികാര നിർഭരമായ നിമിഷങ്ങൾ കാണാൻ ആയിരങ്ങൾ സാഗരമായി ഒഴുകിയെത്തി.
ഉച്ചക്ക് 12 മണിയോടെ മകൻ ജാതവൻ മുന്നി
ലും അമ്മ ഭഗവതി പിന്നിലുമായി തിരിച്ചെഴുന്നള്ളത്ത് വാക്കടവിൽ നിന്നും ആരംഭിച്ചു.
കുന്നത്ത്, അമ്പാളി തറവാട്ടു കാരണവൻമാരും മൂത്ത പെരുവണ്ണാനും തിരിച്ചെഴുന്നള്ളിപ്പിന് അകമ്പടി സേവിച്ചു.
കുന്നത്ത് നമ്പ്യാർ തറവാട്ടിലെത്തിയ ദേവിയെ ഉപചാരപൂർവ്വം സ്വീകരിച്ചാനയിച്ചു.
വെള്ളരി നിവേദ്യം സ്വീകരിച്ച ദേവി തറവാട്ടിലെ പീഠത്തിലിരുന്ന് ഇഷ്ട വിനോദമായ പടകളിത്തല്ല് ആസ്വദിച്ചു.
ഉപചാര പൂജകൾക്കു ശേഷം ദേവിയും മകൻ ജാതവനും കറുത്തങ്ങാട്ടേക്ക് എഴുന്നള്ളി.
കറുത്തങ്ങാട്ടു നിന്നും വെള്ളരി നിവേദ്യം സ്വീകരിച്ച് പേടിയാട്ട് കാവിലേക്ക് യാത്രയായി.
പേടിയാട്ട് കാവിലെത്തിയ ദേവിയേയും മകൻ ജാതവനെയും വ്രതനിഷ്ഠരായ പനയമഠം തറവാട്ടുകാർ സ്വീകരിച്ചാനയിച്ചു.
അനുഷ്ഠാന കർമ്മങ്ങൾക്കു ശേഷം ദേവിയെ പേടിയാട്ടു കാവിലെ കിഴക്കേ കോട്ടയിൽ കുടിയിരുത്തി.
ക്ഷേത്രത്തിൽ കയറരു തെന്ന അമ്മയുടെ ആജ്ഞ ശിരസ്സാവഹിച്ച് ദുഃഖിതനായി മകൻ ജാതവൻ കാരകളിപ്പറമ്പിലെ കോട്ടയിലേക്ക് മടങ്ങിയ തോടെ ഈ വർഷത്തെ കടലുണ്ടി വാവുത്സവത്തിന് സമാപനമായി.
ഇനി അടുത്ത വർഷം അമ്മയെ കാണാം എന്ന ആത്മഗതത്തോടെ ദുഃഖിതനായി ജാതവൻ കോട്ടയിലേക്ക് മടങ്ങുമ്പോൾ ചാറ്റൽ മഴ പൊഴിഞ്ഞത് ജാതവൻ്റെ കണ്ണു നീരാണെന്ന് ഭക്തർ പറയുന്നുണ്ടായിരുന്നു.
ഇതോടെ ഉത്തര മലബാറിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കമായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




