
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്‌കരണത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്നുണ്ടായ സംഘര്‍ഷത്തില്‍ ഓമശ്ശേരി, താമരശ്ശേരി, കോടഞ്ചേരി, കൊടുവള്ളി ഭാഗങ്ങളിലെ 11 വാര്‍ഡുകളില്‍ ഇന്ന് ഹര്‍ത്താല്‍. വെളിമണ്ണ, കൂടത്തായി, ചക്കിക്കാവ് , വെഴുപ്പൂര്‍, കുടുക്കിലുംമാരം, കരിങ്ങമണ്ണ, അണ്ടോണ, പൊയിലങ്ങാടി, ഓര്‍ങ്ങാട്ടൂര്‍, കളരാന്തിരി, മാനിപ്പുരം എന്നിവിടങ്ങളിലാണ് ഹര്‍ത്താല്‍. താമരശ്ശേരിഅമ്പായത്തോടെയില്‍ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയപ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തിയിരുന്നു. ഫാക്ടറിയില്‍ നിന്നും പുറത്തു വരുന്നദുര്‍ഗന്ധത്തിന് പരിഹാരം ഇല്ലാതായതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ഫാക്ടറിപൂര്‍ണമായി അടച്ചുപൂട്ടണം എന്നാണ് നാട്ടുകാരുടെ ആവശ്യം
സംഘർഷത്തിൽ പതിമൂന്ന് വാഹനങ്ങള്‍ കത്തിനശിച്ചു. നിലവില്‍ ഫാക്ടറിയിലെ തീ പൂര്‍ണമായും അണച്ചുകഴിഞ്ഞു. നാല് മണിക്കൂറിന് ശേഷമാണ് തീ അണച്ചത്. മുക്കം, നരിക്കുനി ഫയര്‍ ഫോഴ്‌സ് ആണ് തീ അണച്ചത്. ആറ് വണ്ടികള്‍ പൂര്‍ണമായി കത്തിച്ചു. രണ്ട് വണ്ടികള്‍ എറിഞ്ഞും അടിച്ചും തകര്‍ത്തു. 9 ലോറി,1 ഓട്ടോ, 3 ബൈക്കുകളുമാണ് കത്തി നശിച്ചത്. 3 ലോറികള്‍ പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തതായാണ് വിവരം.
സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്കേറ്റു. കോഴിക്കോട് റൂറല്‍ എസ്പി ഉള്‍പ്പെടെ നിരവധിപൊലീസുകാര്‍ക്കും സമരക്കാര്‍ക്കുമാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ്സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറില്‍ താമരശ്ശേരി എസ് എച്ച് ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കുനേരെ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സ്ത്രീകളടക്കമുള്ളവരാണ് സ്ഥലത്ത് പ്രതിഷേധിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




