Section

malabari-logo-mobile

 എംഎൽഎമാരുടെ മക്കൾക്ക് ആശ്രിതനിയമനം നൽകാനാവില്ല സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

HIGHLIGHTS : The High Court has criticized the government for not giving dependent appointments to the children of MLAs

urt

ആശ്രിത നിയമനത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി.
മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻറെ ആശ്രിത നിയമനത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. അന്തരിച്ച മുൻ എംഎൽഎ കെ കെ രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ ആശ്രിത നിയമനത്തിന് ഹൈക്കോടതിയുടെ വിമർശനം. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ച എൻജിനീയറിങ് ബിരുദധാരിയായ പ്രശാന്തിനെ നിയമിച്ചത് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.

sameeksha-malabarinews

നിയമനം അംഗീകരിച്ചാൽ സർക്കാരിനെ കയറൂരി വിടുന്നതിനു തുല്യമാകും എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇത്തരം തീരുമാനങ്ങൾ വ്യാപകമായുള്ള പിൻവാതിൽ നിയമനത്തിന് കാരണമാകുമെന്ന് കോടതി പറഞ്ഞു പഞ്ചായത്ത് പ്രസിഡൻറിന്റെ മക്കൾക്ക് വരെ ആശ്രിതനിയമനം നൽകേണ്ടിവരും. ഇത്തരം നിയമനങ്ങൾ കേരള സർവീസ് ചട്ടം അനുസരിച്ച് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കി

യോഗ്യതയുള്ളവർ പുറത്ത് കാത്തു നിൽക്കുമ്പോൾ പിൻവാതിലിലൂടെ ചിലർ നിയമിക്കപ്പെടുന്ന സാമൂഹിക വിവേചനത്തിന് ഇടയാക്കുമെന്നും കോടതി പറഞ്ഞു. സർക്കാർ ജീവനക്കാർ മരണപ്പെട്ടാൽ അവരുടെ കുടുംബത്തിന് സഹായം നൽകാനാണ് ആശ്രിതനിയമനം എംഎൽഎമാരുടെ മക്കൾക്ക് ബന്ധുക്കൾക്ക് ഇത്തരം നിയമനം നൽകാൻ കേരള സർവീസ് ചട്ടം അനുവദിക്കുന്നില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിൽ വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!