Section

malabari-logo-mobile

രക്ഷയില്ല…. രാപ്പകലില്ലാതെ ഗതാഗതക്കുരുക്കിലായി ചെട്ടിപ്പടി അങ്ങാടി

HIGHLIGHTS : chettppadi is small town in parappanangadi municpality

പരപ്പനങ്ങാടി:  നഗരസഭയിലെ പ്രധാന അങ്ങാടിയായ ചെട്ടിപ്പെടി ഗതാഗതക്കുരിക്കിനാല്‍ വീര്‍പ്പുമുട്ടുന്നു. ചെട്ടിപ്പടിയിലെ റെയില്‍വേ ഗേറ്റാണ് എപ്പോഴും വില്ലനായി മാറുന്നത്.

കോവിഡ്‌നിയന്ത്രണങ്ങള്‍ മാറിയതോടെ ചരക്കുവണ്ടികളുടേതടക്കം എണ്ണം വര്‍ദ്ധിച്ചതോടെ ദിനംപ്രതി എണ്‍പതോളം തവണയാണ് ചെട്ടിപ്പടി റെയില്‍വെ ഗേറ്റ് അടക്കേണ്ടിവരുന്നുത്. ഇതോടെ ഒരു കിലോമീറ്ററിലധികം നീളത്തിലാണ് വാഹനങ്ങളുടെ ക്യു ഉണ്ടാവുന്നത്.  പലപ്പോഴും ഗെയിറ്റിന്റെ പടിഞ്ഞാറുഭാഗത്ത് പരപ്പനങ്ങാടി-കടലുണ്ടി റോഡും ബ്ലോക്ക് ആകുന്ന അവസ്ഥയാണ് സംജാതമാകുന്നത്.

sameeksha-malabarinews

റെയില്‍വേ ഗേറ്റ് തുറക്കുന്ന സമയത്ത് പലപ്പോഴും പൂര്‍ണ്ണമായും വാഹനങ്ങള്‍ കടന്നുപോകുന്നതിന് മുന്‍പ് അടുത്ത ട്രെയിന്‍ വരുന്നതോടെ ഗെയ്റ്റ് അടക്കുന്നതും പതിവാണ്. പലപ്പോഴും ചില വാഹനങ്ങള്‍ ധൃതി പിടിക്കുന്നതോടെ അപകടങ്ങളും പതിവാകുകയാണ്.

ഗതാഗതക്കുരുക്കില്‍ പെട്ട് ഏറ്റവും വലയുന്ന ഒരു വിഭാഗം ബസ്ജീവനക്കാരാണ്. ഗെയിറ്റ് അടവില്‍ കുടുങ്ങുന്നത് പതിവാകുന്നതോടെ സമയക്രമം തെറ്റുകയും, ആളില്ലാതെ കാലിയായി കോഴിക്കോട് വരെ പോകേണ്ട അവസ്ഥയണെന്ന് ഇവര്‍ പറയുന്നു.

ചമ്രവട്ടം പാലം വന്നതോടെ ദേശീയ പാതയിലൂടെ പോകേണ്ട വലിയ കണ്ടൈനറുകളടക്കം ഈ വഴിയാണ് കടന്നുപോകുന്നത് . ഇവയും, റെയില്‍വേ ഗേറ്റ് അടക്കലും കൂടിയാകുമ്പോള്‍ ദുരിതമയമാകുകയാണ് ഇവിടം.

ഈ വര്‍ഷം ജനുവരിമാസത്തില്‍ ചെട്ടിപ്പടി റെയില്‍വേ ഓവര്‍ബ്രിഡ്ജിന് മുഖ്യമന്ത്രി തറക്കല്ലിട്ടിട്ടുണ്ട്. ഇതിനായി ഒരു ഏക്കറിലധികം ഭുമി ഏറ്റെടുത്തു കഴിഞ്ഞു.370 മീറ്റര്‍ നീളവും പത്തരമീറ്റര്‍ വീതിയുമുള്ള ഈ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഈ ഗതാഗതകുരിക്കിന് ശ്വാശതമായ പരിഹാരമാകു.

എന്നിരുന്നാലും താല്‍ക്കാലികാശ്വാസത്തിനായി ചെട്ടിപ്പടി അങ്ങാടിയിലെ തകര്‍ന്നുകിടക്കുന്ന റോഡിലെ കുഴികളടച്ച് പാച്ച് വര്‍ക്ക് ചെയ്യാന്‍ അധികൃതര്‍ക്ക് മനസ്സുണ്ടെങ്കില്‍……

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!