HIGHLIGHTS : The High Court annulled the election victory of Devikulam MLA A. Raja
കൊച്ചി: ദേവികളും എംഎല്‍എ എ.രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡി കുമാര്‍ നല്‍കിയഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ പ്രധാന തീരുമാനം.
സിപിഐ എം എംഎല്‍എ ആയ രാജ പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തിലെ അംഗമാണ്. പട്ടിക ജാതി മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് വിജയം കോടതി റദ്ദാക്കിയത്.
പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി , പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട ആളല്ലെന്ന് നോമിനേഷന്‍ നല്‍കിയ ഘട്ടത്തില്‍ തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു.