കാറിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി

കണ്ണൂര്‍:കാറിലെത്തിയ സംഘം വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി. ഇന്ന് രാവിലെ കണ്ണൂര്‍ കക്കാട് വെച്ച് തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു വെന്നും കുതറിമാറി ഓടിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് വിദ്യാര്‍ത്ഥിനി മൊഴി നല്‍കിയിരിക്കുന്നത്.

കാസര്‍ഗോഡ് രജിസ്‌ട്രേഷനിലുള്ള ഒരു ഓംനി വാനിലേക്ക് കുട്ടിയെ വലിച്ചുകയറ്റാന്‍ ശ്രമിച്ചു എന്നാണ് മൊഴി. മുഖംമൂടി ധരിച്ച നാലുപേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്നാണ് കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top