മധ്യവയസ്‌ക്കനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി:മധ്യവയസ്‌ക്കനെ കുളത്തില്‍ വീണുമരിച്ച നിലയില്‍കണ്ടെത്തി. വെന്നിയൂര്‍ കൊടിമരം സ്വദേശി കാളങ്ങാട് വേലായുധന്‍(65)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെ പുല്ലരിഞ്ഞശേഷം കുളത്തില്‍ കുളിക്കാന്‍ പോയ ഇദേഹത്തെ ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് കൂടെയുള്ളവര്‍ അന്വേഷിച്ച് പോയപ്പോഴാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഭാര്യ:പുഷ്പ.മക്കള്‍:ദിനേഷ്, രതീഷ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top