Section

malabari-logo-mobile

എം ശിവശങ്കറിന് ചികിത്സയ്ക്കായി ജാമ്യം

HIGHLIGHTS : M Sivashankar granted bail for treatment

ദില്ലി: ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ക്കഴിയുന്ന  എം ശിവശങ്കറിന് ഇടക്കാല ജാമ്യം.രണ്ട് മാസത്തേക്കാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നട്ടെല്ലിന്റെ ശസ്ത്ര ക്രിയക്കും, ചികിത്സയ്ക്കും വേണ്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എംഎം സുന്ദരേഷ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ജാമ്യ കാലയളവില്‍ ശിവങ്കര്‍ തന്റെ വീ്ട്ടിലും ആശുപത്രിയിലും ആശുപത്രിക്ക് സമീപത്തെ പ്രദേശങ്ങളിലുമല്ലാതെ മറ്റൊരു സ്ഥലത്തേക്കും പോകരുതെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇ ഡിയുടെ എതിര്‍പ്പ് തള്ളിയാണ് ശിവശങ്കറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജയിലില്‍ നിന്ന് ഇറങ്ങുന്നതിന്റെ അന്ന് മുതല്‍ രണ്ട് മാസത്തേക്കാണ് ജാമ്യം.

sameeksha-malabarinews

സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത, അഭിഭാഷകന്‍ മനു ശ്രീനാഥ് എന്നിവരാണ് എം ശിവശങ്കറിനുവേണ്ടി ഹാജരായത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!