രാജമലയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും

തിരുവനന്തപുരം:  ഇന്ന പുലര്‍ച്ചെ ഇടുക്കി രാജമല പെട്ടിമലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
ഇന്ന് പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ 15 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത്.

ഇവരില്‍ ഒരു കുട്ടിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഗാന്ധിരാജ്(48), ശിവകാമി(38), വിശാല്‍ (12), രാമലക്ഷ്മി(40), മുരുകന്‍(46). മയില്‍ സാമി(68), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ മണ്ണിടിച്ചിലില്‍ മുപ്പത്തിയാറ് മുറികളുള്ള നാല് ലയങ്ങളാണ് പൂര്‍ണ്ണമായും തകര്‍ന്നു. 12 പേര്‍ രക്ഷപ്പെട്ടു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •