HIGHLIGHTS : The government has cleared the dues of ASHA workers.
തിരുവനന്തപുരം:ആശാ വര്‍ക്കര്‍മാരുടെ കുടിശിക തീര്‍ത്തുനല്‍കി സര്‍ക്കാര്‍. കുടിശികയും ഇന്‍സെന്റീവും ലഭിച്ചു തുടങ്ങിയതില്‍ സന്തോഷമെന്നും എന്നാല്‍ ജോലി ചെയ്ത ശമ്പളം വാങ്ങാന്‍ വേണ്ടി മാത്രമല്ല 18 ദിവസമായി സമരം ചെയ്യുന്നതെന്നും ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും ആശാ വര്‍ക്കര്‍മാര്‍പറഞ്ഞു.
ആശാവര്‍ക്കര്‍മാരുടെ ജനുവരിയിലെ ഓണറേറിയമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇന്‍സന്റീവും അനുവദിച്ചു. കുടിശിക പൂര്‍ണമായും നല്‍കാനുള്ള തുക ഇതോടെ അനുവദിച്ചു. ആശമാരുടെ കാര്യത്തില്‍ കടുംപിടുത്തം ഇല്ലെന്ന് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. ഓണറേറിയം 7000 വരെ ഉയര്‍ത്തി.ഇന്‍സെന്റീവ് ഉള്‍പ്പെടെ 89 ശതമാനം ആശമാര്‍ക്ക് 10000 ന് മുകളില്‍ ലഭിക്കുന്നുണ്ട്. 13200 വരെ ലഭിക്കുന്നവര്‍ ഉണ്ട്.
വളരെ കുറച്ച് ആശാ പ്രവര്‍ത്തകര്‍ മാത്രമാണ് സമരത്തിലുള്ളത്. ആരോഗ്യ മേഖലയിലെ മാറ്റിവയ്ക്കാന്‍ ആകാത്ത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണിത്. ആദ്യം ഏഴ് ശതമാനം ആശമാരായിരുന്നു സമരത്തിലുണ്ടായിരുന്നത്. ഇപ്പോഴത് 6 ശതമാനം ആയി കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഓണറേറിയം വര്‍ധിപ്പിക്കാന്‍ ധനവകുപ്പുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു