HIGHLIGHTS : UGC National Award for EMMRC documentary
ഡല്‍ഹിയിലെ സി ഇ സി (കണ്‍സോര്‍ഷ്യം ഫോര്‍ എഡ്യൂക്കേഷനല്‍ കമ്മ്യൂണിക്കേഷന്‍) യുടെ 26-മത് സി ഇ സി -യു ജി സി ദേശിയ എഡ്യൂക്കേഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡോക്യൂമെന്ററിക്ക് ഉള്ള അവാര്‍ഡ് കോഴിക്കോട് സര്‍വകലാശാലയിലെ എഡ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയ റിസേര്‍ച് സെന്റര്‍ (ഇ എം എം ആര്‍ സി) ലെ പ്രൊഡ്യൂസര്‍ സജീദ് നടുത്തൊടി സംവിധാനം ചെയ്ത ‘റൈസ്ഡ് ഓണ്‍ റിതംസ്'(Raised on Rhythms ) കരസ്ഥമാക്കി. നേരത്തെ, ഇതിന് 16 -ാമത് പ്രകൃതി ഇന്റര്‍നാഷണല്‍ ഡോക്യൂമെന്ററി ഫെസ്റ്റിവലിലും എന്‍ സി ആര്‍ ടി ദേശിയ ഫിലിം ഫെസ്‌റിവലിലും മികച്ച ഡോക്യൂമെന്ററിക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
സംഗീതം ഭിന്നശേഷിക്കാരില്‍ ചെലുത്തുന്ന സ്വാധീനം പ്രമേയമാക്കുന്ന ഡോക്യൂമെന്ററി അമ്മയും മകനും തമ്മിലുള്ള പ്രചോദനാത്മകമായ ബന്ധം ജീവിതത്തെ വിജയത്തിലേക്ക് നയിക്കുന്നതിനെ ചിത്രീകരിക്കുന്നു.
ഡോക്യൂമെന്ററിക്ക് വേണ്ടി ബാനിഷ് എം ക്യാമറയും സാജിദ് പീസി എഡിറ്റിംഗും നിര്‍വഹിച്ചു.
വിദ്യാഭ്യാസ ഡോക്യൂമെന്ററികളും വീഡിയോ ക്ലാസ്സുകളും ഓണ്‍ലൈന്‍ കോഴ്‌സുകളും തയ്യാറാക്കുന്ന കോഴിക്കോട് സര്‍വകലാശാലയിലെ സ്ഥാപനമാണ് ഇ എം എം ആര്‍ സി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു